ക്രമ നമ്പർ

സ്കോളർഷിപ്പിന്റെ പേര്

യോഗ്യത

തുക

റിമാർക്സ്

1

സ്‌നേഹപൂർവ്വം സ്‌കോളർഷിപ്പ്

മാതാപിതാക്കൾ രണ്ടുപേരും അല്ലെങ്കിൽ അവരിൽ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് / ബന്ധുഭവനങ്ങളിൽ താമസിച്ച് വിദ്യാഭ്യാസം ചെയ്യാൻ പ്രതിമാസം ധനസഹായം നൽകുന്ന പദ്ധതി.

സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കൂൾ തലം മുതൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷൻ നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂർവ്വം പദ്ധതി 2023-24 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു.

വിദ്യാർഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന അപേക്ഷ സമർപ്പിക്കാം. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈനായി അപ്‌ലോഡ്‌ ചെയ്യണം.

സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷൾ ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല.

സ്കൂളില്‍ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 മാർച്ച് 31.അപേക്ഷകൾ ഓൺലൈനായി സമർപ്പിച്ചശേഷം ലഭിക്കുന്ന പ്രിന്റഔട്ട് 2024 ഏപ്രിൽ 30നകം കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫീസിൽ അയച്ചു ലഭ്യമാക്കണം.

Children below 5 years and class I to V @ Rs.300/pm.

  • For class VI to class X @ Rs 500/pm.
  • For class XI and class XII @ Rs 750/pm.
  • For degree courses / professional degree @ 1000/pm

https://socialsecuritymission.gov.in/scheme_info.php?id=NA==

2

സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് (Girls only)

സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിക്ക്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക് ജനസംഖ്യാനുപാതികമായി 2023-24 അധ്യയനവർഷത്തേക്ക് സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് / ഹോസ്റ്റൽ സ്റ്റൈപെൻഡ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ്. ഗവൺമെന്റ് എയ്ഡഡ് കോളേജുകളിൽ പഠിക്കുന്നവർക്കും അൺ എയ്ഡഡ് കോളേജുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ചവർക്കും അപേക്ഷിക്കാം. വാർഷിക വരുമാനം നാലരലക്ഷം രൂപയിൽ കവിയരുത്. ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപ്പൻഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം

Degree:-5000/-

Post graduate: 6000/-

Professional course:7000/-

Hostel stipend:13000/-

http://www.minoritywelfare.kerala.gov.in/muslim-girls-scholarship.php

3

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്

സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും മ്യൂസിക്, സംസ്‌കൃത കോളേജുകളിലും ബിരുദ കോഴ്‌സുകളിൽ 2023-24 അധ്യയന വർഷം ഒന്നാം വർഷ ക്ലാസ്സിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. പ്ലസ്‌ടു പരീക്ഷയിൽ 85 ശതമാനത്തിലധികം മാർക്ക് നേടിയിരിക്കണം. 95 ശതമാനവും അതിലധികവും മാർക്കുള്ള വിദ്യാർത്ഥികൾക്ക് വരുമാന പരിധി കണക്കാക്കാതെ സ്കോളർഷിപ് നൽകും. 90 ശതമാനവും അതിലധികവും മാർക്കുള്ള വിദ്യാർത്ഥികൾക്ക് രണ്ടര ലക്ഷം രൂപ വരെ വരുമാന പരിധി നിശ്ചയിച്ചാണ് നൽകുക. 85 ശതമാനവും അതിലധികവും മാർക്കുള്ള ബി.പി.എൽ. വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കും സ്കോളർഷിപ് ലഭിക്കും.

10000 രൂപ., ബിരുദ തലം മുതൽ തുടർച്ചയായി 5 വർഷത്തേക്കാണ് സ്കോളർഷിപ്

കൂടുതൽ വിവരങ്ങൾക്ക് https://dcescholarship.kerala.gov.in/he_ma/he_maindx.php

4

വിദ്യാസമുന്നതി സ്കോളർഷിപ്

പഠനത്തിനും മത്സരപരീക്ഷാപരിശീലനത്തിനുമുള്ള വിദ്യാസമുന്നതി സ്കോളർഷിപ്പിന് ഫെബ്രുവരി 6 വരെ അപേക്ഷിക്കാം .കുടുംബ വാർഷിക വരുമാനം നാലു ലക്ഷം രൂപയിൽ കവിയാത്ത മുന്നാക്ക വിദ്യാർത്ഥികൾക്കാണ് അവസരം

1) ഹൈസ്കൂൾ : സർക്കാർ,എയ്ഡഡ് സ്‌കൂളുകളിലെ 8, 9, 10 ക്ലാസ് വിദ്യാർത്ഥികൾക്ക്. മുൻ വാർഷിക പരീക്ഷയിൽ 70 % മാർക്ക് വേണം

2) ഹയർ സെക്കണ്ടറി : സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ 11, 12 ക്ലാസ് വിദ്യാർത്ഥികൾക്ക്. എസ്.എസ്.എൽ.സി ക്ക് ബി + ഗ്രേഡ് വേണം

3) ബിരുദം : പ്ലസ് ടു വിന് 70% മാർക്ക് വേണം. 35 വയസ്സ് കവിയരുത്.

4) പി.ജി : ബിരുദത്തിന് സയൻസ് 60%, ആർട്സ്/കോമേഴ്‌സ്/നിയമം/മാനേജ്‌മന്റ്/മെഡിക്കൽ & ടെക്‌നിക്കൽ വിഷയങ്ങൾക്ക് 55% മാർക്ക് വേണം. 35 വയസ്സ് കവിയരുത്.

1) ഹൈസ്കൂൾ : വർഷം 2500 രൂപ

2) ഹയർ സെക്കണ്ടറി : വർഷം 4000 രൂപ

3) ബിരുദം : പ്രൊഫഷണൽ കോഴ്‌സുകൾക്ക് വർഷം 8000 രൂപ,നോൺ പ്രൊഫഷണൽ കോഴ്‌സുകൾക്ക് വർഷം 6000രൂപ.

4) പി .ജി :പ്രൊഫഷണൽ കോഴ്‌സുകൾക്ക് വർഷം 16000 രൂപ,നോൺ പ്രൊഫഷണൽ കോഴ്‌സുകൾക്ക് വർഷം 10000രൂപ.

5) ദേശീയ ഇൻസ്റ്റിറ്റ്യൂകൾ 50000വരെ വർഷം

6) പി.എച്ച്.ഡി :25000വരെ വർഷം

7) സി എ, സി എസ്, കോസ്റ്റ് അക്കൗണ്ടൻസി:10000 രൂപ വർഷം

രെജിസ്ട്രേഷന്: https://www.schemes.kswcfc.org/index.php/registration

കൂടുതൽ വിവരങ്ങൾക്ക്: https://www.kswcfc.org/

5

എൽഐസി ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ്

പത്താം ക്ലാസ് ജയിച്ച ശേഷം, വൊക്കേഷണൽ / ഡിപ്ലോമ കോഴ്സിന് പഠിക്കുന്നവർ, പന്ത്രണ്ടാം ക്ലാസ് (റെഗുലർ/ വൊക്കേഷണൽ/ ഡിപ്ലോമ) കഴിഞ്ഞ് മെഡിസിൻ, എൻജിനീയറിങ്, ഏതെങ്കിലും വിഷയത്തിൽ ഗ്രാജുവേഷൻ, ഇന്റഗ്രേറ്റഡ് കോഴ്സ്, ഏതെങ്കിലും മേഖലയിലെ ഡിപ്ലോമ കോഴ്സ് /തത്തുല്യ കോഴ്സ് വൊക്കേഷനിൽ കോഴ്സ് തുടങ്ങിയവയിൽ പഠിക്കുന്നവർ എന്നിവർക്ക് ജനറൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം.യോഗ്യത കോഴ്സ്, മൊത്തത്തിൽ 60% മാർക്ക് /തത്തുല്യ ഗ്രേഡ് നേടി, 2022-23 അധ്യായന വർഷത്തിൽ ആയിരിക്കണം ജയിച്ചത്. 2023-24ലെ തുടർ പഠനം ഗവൺമെന്റ് അംഗീകൃത കോളേജുകൾ/ സ്ഥാപനങ്ങൾ എന്നിവയിലോ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലോ ആയിരിക്കണം. രക്ഷിതാക്കളുടെ വാർഷിക വരുമാനം എല്ലാ സ്രോതസ്സുകളിൽ നിന്നുള്ളത് 2.5 ലക്ഷം രൂപകവിഞ്ഞിരിക്കരുത്.

മെഡിക്കൽ കോഴ്സ് പ്രതിപക്ഷം 40,000 രൂപ,എൻജിനീയറിങ് പ്രതിവർഷം 30000രൂപ,ഗ്രാജുവേഷൻ,ഇന്റഗ്രേറ്റഡ്കോഴ്സ്ഏതെങ്കിലും മേഖലയിലെ ഡിപ്ലോമ/തത്തുല്യ കോഴ്സ്,വൊക്കേഷണൽ കോഴ്സ്-20000 രൂപ സ്പെഷ്യൽ സ്കോളർഷിപ്പ് 15000 രൂപ

licindia.in

6

രാജ്യത്തെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയ IIM/IIT/IISCc/IMSc എന്നിവയിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്

ഐഐടി, ഐ ഐ എം, ഐ ഐ എസ് സി, ഐ എം എസ് സി, എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2023 24 സാമ്പത്തിക വർഷം ഉപരിപഠനം (ബിരുദാനന്തര ബിരുദം, പി എച്ച് ഡി) നടത്തുന്നവർക്കാണ് സ്കോളർഷിപ്പ്. അപേക്ഷകർ ബന്ധപ്പെട്ട യോഗ്യത പരീക്ഷയിൽ (ഡിഗ്രി, ബിടെക്, ബി ഇ) 55 ശതമാനം മാർക്ക് നേടിയിരിക്കണം. ബിപിഎൽ വിഭാഗക്കാർക്ക് മുൻഗണന നൽകുന്നതാണ്.

തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് കാലാവധിക്കുള്ളിൽ പരമാവധി 50000 രൂപയാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്

കൂടുതൽ വിവരങ്ങൾക്ക് http://www.minoritywelfare.kerala.gov.in/ സന്ദർശിക്കുക.

http://www.minoritywelfare.kerala.gov.in/pdfnewsflash/1703075170d_11zon.pdf

7

STEM (സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്) വിഭാഗങ്ങളിൽ ബിരുദ പ്രോഗ്രാമുകൾ ചെയ്യുന്ന ഇന്ത്യയിലെ വനിതാ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി ഇൻഫോസിസ് ഫൗണ്ടേഷൻ ആരംഭിച്ച ഒരു പ്രോഗ്രാമാണ് ഇൻഫോസിസ് STEM സ്റ്റാർസ് സ്കോളർഷിപ്പ് 2023.

ഇന്ത്യൻ പൗരനായിരിക്കണം 12-ാം ക്ലാസിൽ 90% മാർക്കെങ്കിലും നേടിയിരിക്കണം. എഞ്ചിനീയറിംഗ്, മെഡിക്കൽ (എം‌ബി‌ബി‌എസ്), മറ്റ് അനുബന്ധ STEM സ്ട്രീമുകളിലെ ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിൽ വിദ്യാർത്ഥികൾ  എൻ‌ഐ‌ആർ‌എഫ് അംഗീകൃത ഇൻ‌സ്റ്റിറ്റ്യൂട്ടുകളിൽ അഡിമിഷൻ ലഭിച്ചതാകണം കുടുംബത്തിന്റെ വർഷിക വരുമാനം 8,00,000 രൂപയിൽ കവിയാൻ പാടില്ല.

പ്രതിവർഷം 1,00,000/- രൂപ വരെ. കൂടുതൽ വിവരങ്ങൾക്ക് https://apply.infosys.org സന്ദർശിക്കുക

8

കോളേജുകളിലും സർവ്വകലാശാല പഠനവകുപ്പുകളിലുമുള്ള വിദ്യാർത്ഥികൾക്കായി സംസ്ഥാന കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് വഴി നടപ്പിലാക്കുന്ന 2023-24 വർഷത്തെ സ്കോളർഷിപ്പ്.

ഹയർസെക്കൻഡറി/ വെക്കേഷണൽ ഹയർസെക്കൻഡറി ബോർഡുകൾ നടത്തിയ 2023ലെ പരീക്ഷകളിൽ (പ്ലസ്‌ടു) പെർസെന്റയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് യോഗ്യതയുള്ള വരും ഇപ്പോൾ ഡിഗ്രി പഠനത്തിന് ചേർന്നവരെയുമാണ് തെരഞ്ഞെടുക്കുക. അപേക്ഷകർ റെഗുലർ ഡിഗ്രി കോഴ്സ് ചെയ്യുന്നവർ ആയിരിക്കണം. പ്രായപരിധി 18-25. രക്ഷിതാക്കളുടെ വാർഷിക വരുമാനപരിധി 4.5 ലക്ഷം. മെഡിക്കൽ, എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ രാജ്യത്ത് 82000 സ്കോളർഷിപ്പുകൾ ആണ് നൽകുന്നത്. പ്രൊഫഷണൽ കോളേജുകളിലെ മെഡിക്കൽ എൻജിനീയറിങ് വിദ്യാർഥികൾക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം.

ഡിഗ്രി തലത്തിൽ പഠിക്കുന്നവർക്ക് 12000 രൂപ വർഷവും പിജിതലത്തിൽ പഠിക്കുന്നവർക്ക് 20000 രൂപ വർഷവും ലഭിക്കും. https://scholarships.gov.in/public/schemeGuidelines/Guidelines_DOHE_CSSS.pdf

ഫോൺ: 0471 2306580/9447096580